ദേവാലായ കൂദാശ കർമ്മവർഷം 2014

20/12/2011

Elders' Day ആഘോഷിച്ചു

അമ്മാടം ഇടവകയിലെ മാതൃസംഘത്തിന്റെ നേതൃത്വത്തില്‍ Elders' Day ആഘോഷിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 നു ദിവ്യബലിയും ശേഷം സമ്മാനവിതരണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

11/12/2011

"മാറാനാതാ" 2011

"മാറാനാതാ" ബൈബിള്‍ കണ്‍വെന്ഷനിലെ ദിവ്യകാരുണ്യ  പ്രദക്ഷണത്തില്‍ നിന്ന് 


08/12/2011

"മാറാനാതാ" ബൈബിള്‍ കണ്‍വെന്ഷന്‍ 2011

"മാറാനാതാ" ബൈബിള്‍ കണ്‍വെന്ഷന്‍ 2011 മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഉദ്ഘാടനം ചെയ്തു.


28/11/2011

"മാറാനാതാ" ബൈബിള്‍ കണ്‍വെന്ഷന്‍ 2011

നമ്മുടെ ഇടവകയില്‍ ഡിസം. 9 മുതല്‍ 11 വരെ ദിവസങ്ങളില്‍  വൈകിട്ട് 5 മുതല്‍ 9.30 വരെ  ബ്ര. സന്തോഷ്‌ കരുമത്ര & ടിം നയിക്കുന്ന ബൈബിള്‍ കണ്‍വെന്ഷന്‍ നടത്തുന്നു. എല്ലാവര്ക്കും ഹൃദ്യമായ സ്വാഗതം.

ക്രിസ്തുമസ് വരവായി...

ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങനായി കുറച്ചു ആത്മീയ കുറുക്കുവഴികള്‍ .... Click Here..

മിഷന്‍ സണ്ടേ 2011 മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഇടവകയില്‍ മിഷന്‍ സണ്ടേ യോടനുബന്ധിച്ചു നടത്തിയ മിഷന്‍ സണ്ടേ കളക്ഷന്‍ മത്സരത്തില്‍ സെ. തോമസ്‌ യുണിറ്റ് ഒന്നാം സ്ഥാനവും സെ. മേരിസ് യുണിറ്റ് രണ്ടാം സ്ഥാനവും സെ. പിറ്റര്‍ യുണിറ്റ് മുന്നാം സ്ഥാനവും യഥാക്രമം കരസ്ഥമാക്കി. നവം. 27നു രണ്ടാമത്തെ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. ജോസഫ് മുരിങ്ങാതേരി സമനങ്ങള്‍ വിതരണം ചെയ്തു . 


02/11/2011

സകല വിശുദ്ധരുടെയും സകല മരിച്ച വിശ്വാസികളുടെയും തിരുന്നാള്‍

സകല വിശുദ്ധരുടെയും, സകല മരിച്ച വിശ്വാസികളുടെയും തിരുന്നാള്‍ ഭംഗിയായി ആഘോഷിച്ചു .നവം.1 നു വൈകിട്ടു  സിമിത്തേരിയില്‍  തിരി തെളിയിക്കലിനു വികാരി ഫാ. ജോസഫ് മുരിങ്ങാതേരി നേതൃത്വം നല്‍കി. നവം 2 നു കാലത്ത് വി. കുര്‍ബാനക്ക് ശേഷം വലിയ ഒപ്പിസും സിമിത്തേരി  വെഞ്ചരിപ്പും ഉണ്ടായിരുന്നു. 

01/11/2011

ജപമാലമാസ സമാപനാചരണം


ഒക്ടോ. 31നു ജപമാലമാസ സമാപനാചരണം ഭംഗിയായി നടത്തി. യുണിട്ടുകളില്‍ നിന്നുള്ള ജപമാലപ്രദക്ഷിനതിനു ശേഷം പള്ളിയില്‍ വച്ച് ആരാധനയും, ജപമാലയും തുടര്‍ന്നു ഫാ. ജോയ് ചിറ്റിലപ്പിള്ളി സന്ദേസവും നല്‍കി. തുടര്‍ന്നു  മരിയന്‍ ടാബ്ലോയും പായസ വിതരണവും ഉണ്ടായിരുന്നു. 

16/08/2011

സ്വാതന്ത്ര്യം തന്നെ ജീവിതം


ആഗ്സ്റ്റ്15, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും, മാതാവിണ്റ്റെ സ്വര്ഗ്ഗാരോപണ തിരുന്നാളും, സി. എല്‍. സി ദിനവും അമ്മാടം സെ.ആന്റണീസ്പള്ളിയില്സമുചിതമായി ആഘോഷിച്ചു. കാലത്ത്വി. കുറ്ബ്ബാനയ്ക്ക്ശേഷം 9 മണിക്ക്വികാരി ഫാ. ജോസഫ്മുരിങ്ങാത്തേരി ദേശീയ പതാകയും, അസി.വികാരി ഫാ. അല്ജോ കരേരക്കാട്ടില്സി.എല്‍.സി പതാകയും ഉയര്ത്തി. തുടര്ന്ന് സി. എല്‍. സി പ്രാര്ത്ഥനയും മിഠായി വിതരണവും ഉണ്ടായിരുന്നു.

14/08/2011

നേടിയെടുത്തേ...നേടിയെടുത്തേ...

തൃശ്ശൂറ്‍ അതിരൂപതയില്‍ അള്‍ത്താരസംഘാംഗങ്ങള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ അലന്‍ വര്‍ഗ്ഗീസ്‌ സിംഗിള്‍ സോങ്ങില്‍ രണ്ടാം സ്ഥാനവും ഡോണ്‍ പി സണ്ണി പ്രസംഗത്തില്‍ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പു മത്സരങ്ങളില്‍ ടാബ്ളോയ്ക്കും മൈമിനും മൂന്നും രണ്ടും സ്ഥാനങ്ങള്‍ വീതം നേടി. അങ്ങനെ അതിരൂപതാതലത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും അമ്മാടം അള്‍ത്താരസംഘം നേടി. അതിരൂപതാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 5 മോഡല്‍ യൂണിറ്റുകളില്‍ ഒരു മോഡല്‍ യൂണിറ്റായി അമ്മടം ഇടവക അള്‍ത്താരസംഘം തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ്‌ ഓള്‍ട്ടര്‍ ബോയ്‌ ആയി ആക്ടണ്‍ മാത്യൂസ്‌ തിരഞ്ഞെടുക്കപ്പെട്ടു.

അള്‍ത്താരസംഘത്തിനു ഇടവകയുടെ അനുമോദനങ്ങള്‍

07/08/2011

പുത്തന്‍ ഉണര്‍വ്വുമായ്‌ പുതിയ നേതൃത്വം...!

 അമ്മാടം, സെ. ആണ്റ്റണീസ്‌ പള്ളിയില്‍ 2011 2012-ലെ പുതിയ കൈക്കാരന്‍മാരായി  അരിമ്പൂര്‍ അന്തോണി മാത്യൂസ്‌,  ചിറമ്മല്‍ പുള്ളോക്കാരന്‍ മാത്യു ജോഷി,  തെക്കേക്കര താഴേക്കാടന്‍ പൊറിഞ്ചു ജോജു,  മംഗലം പൌലോസ്‌ ഷാണ്റ്റോ 
 എന്നിവര്‍ ചാര്‍ജ്ജെടുത്തു. ആഗസ്റ്റ്‌ 9 നു ഞായറാഴ്ച്ച രാവിലെ രണ്ടാമത്തെ വി. കുര്‍ബ്ബാനക്ക്‌ ശേഷം വികാരി ഫാ. ജോസഫ്‌ മുരിങ്ങാത്തേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഴയ കൈക്കാരന്‍മാരായിരുന്ന പെല്ലിശ്ശേരി പൊറിഞ്ചു വര്‍ഗ്ഗീസ്‌ , പെല്ലിശ്ശേരി ഔസേപ്പ്‌ വര്‍ഗ്ഗീസ്‌ , അരിമ്പൂര്‍ ആഗസ്തി ജോസഫ്‌ , അരിമ്പൂര്‍ വാഴപ്പറമ്പന്‍ ജോണി ലോറന്‍സ്‌  
എന്നിവര്‍ക്ക്‌ വികാരിയച്ചന്‍ നന്ദിപ്രകാശിപ്പിക്കുകയും ഇടവകയുടെ സ്നേഹോപകാരം നല്‍കുകയും ചെയ്തു.
28/07/2011

ഒരുമയുടെ പാഠങ്ങള്‍

 കഴിഞ്ഞ ഞായറാഴ്ച്ച 24 ന്‌ അമ്മാടം ഇടവക ജനങ്ങളുടെ ഒത്തൊരുമയും പ്രവര്‍ത്തനങ്ങളും ഒരിക്കല്‍ കൂടി ഒന്നുച്ചേര്‍ന്നു. പാരിഷ്ഹാളിണ്റ്റെ ഫ്ലോറ്‍ കോണ്‍ക്രീറ്റിംഗ്‌ എല്ലാവരും ഒന്നു ചേര്‍ന്നു നടത്തി.

13/06/2011

കപ്പേള തിരുന്നാളുകള്‍..

അമ്മാടം സെന്‍റ്‌.ആന്‍റണീസ്‌ പള്ളിക്ക്‌ കീഴിലുള്ള ദേവമാത കപ്പേളയിലെയും, സെന്‍റ്‌.ആന്‍റണീസ്‌ കപ്പേളയിലേയും തിരുന്നാളുകള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രണ്ടു കപ്പേളകളിലും തിരുക്കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ഊട്ടുനേര്‍ച്ച ആശീര്‍വാദം ഉണ്ടായിരുന്നു... 

26/05/2011

കഴിഞ്ഞു പോയ ഒരു ദുഃഖവെള്ളിയുടെ ഓര്‍മ്മയ്ക്ക്‌...

85 കിലോ തൂക്കമുള്ള കുരിശുമായി നമ്മുടെ ഇടവകയില്‍ നിന്നുമുള്ള ജോയ്സണ്‍ അഞ്ചാം വര്‍ഷവും തുടര്‍ച്ചയായി മലയാറ്റൂര്‍ മലകയറി... 
പീഢാസഹന മരണ ഉത്ഥാനരഹസ്യങ്ങളുടെ ഓര്‍മ പുതുക്കാനും, നോമ്പിണ്റ്റെ ആത്മീയ ഉണര്‍വിലേക്ക്‌ ഉയരുവാനും ഈ മാതൃക നമുക്കും പ്രചോദനമേകട്ടെ....
Photos

05/05/2011

അഭിനന്ദനങ്ങള്‍... !

 ACC (Advanced Catechism Course affiliated with Calicut University) -ല്‍ തൃശ്ശൂര്‍ അതിരൂപതയില്‍ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ അമ്മാടം ഇടവകയിലെ  സെജെന്‍സി ജേക്കബ്ബിന്‌ ഇടവകയുടെ ഹൃദ്യമായ അഭിനന്ദനങ്ങള്‍... !

വൈദീകമന്ദിരം ആശീര്‍വദിച്ചു


മെയ്‌ ഒന്നിനു വി. അന്തോണീസിണ്റ്റെ ദര്‍ശന തിരുന്നളിനോടനുബന്ധിച്ച്‌ അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവ്‌ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കുകയും തുടര്‍ന്ന് വൈദീകമന്ദിരം ആശീര്‍വദിക്കുകയും ചെയ്തു.

മദ്യസംസ്കാരം വേണ്ടേ... വേണ്ട

കോടന്നൂരുള്ള ത്രീ സ്റ്റാര്‍ ഹോട്ടലിന്‌ ബാര്‍ ലൈസന്‍സ്‌ നല്‍കരുതെന്നാവശ്യപ്പെട്ട്‌ കോടന്നൂര്‍ പൌരസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ അമ്മാടം പള്ളി ഭക്തസംഘടനഏകോപനസമിതിയുടെ നേതൃത്വത്തില്‍ ബാറിനു മുന്നില്‍ ധറ്‍ണ്ണ നടത്തി.