ദേവാലായ കൂദാശ കർമ്മവർഷം 2014

16/08/2011

സ്വാതന്ത്ര്യം തന്നെ ജീവിതം


ആഗ്സ്റ്റ്15, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും, മാതാവിണ്റ്റെ സ്വര്ഗ്ഗാരോപണ തിരുന്നാളും, സി. എല്‍. സി ദിനവും അമ്മാടം സെ.ആന്റണീസ്പള്ളിയില്സമുചിതമായി ആഘോഷിച്ചു. കാലത്ത്വി. കുറ്ബ്ബാനയ്ക്ക്ശേഷം 9 മണിക്ക്വികാരി ഫാ. ജോസഫ്മുരിങ്ങാത്തേരി ദേശീയ പതാകയും, അസി.വികാരി ഫാ. അല്ജോ കരേരക്കാട്ടില്സി.എല്‍.സി പതാകയും ഉയര്ത്തി. തുടര്ന്ന് സി. എല്‍. സി പ്രാര്ത്ഥനയും മിഠായി വിതരണവും ഉണ്ടായിരുന്നു.

14/08/2011

നേടിയെടുത്തേ...നേടിയെടുത്തേ...

തൃശ്ശൂറ്‍ അതിരൂപതയില്‍ അള്‍ത്താരസംഘാംഗങ്ങള്‍ക്കായി നടത്തിയ മത്സരങ്ങളില്‍ അലന്‍ വര്‍ഗ്ഗീസ്‌ സിംഗിള്‍ സോങ്ങില്‍ രണ്ടാം സ്ഥാനവും ഡോണ്‍ പി സണ്ണി പ്രസംഗത്തില്‍ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പു മത്സരങ്ങളില്‍ ടാബ്ളോയ്ക്കും മൈമിനും മൂന്നും രണ്ടും സ്ഥാനങ്ങള്‍ വീതം നേടി. അങ്ങനെ അതിരൂപതാതലത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും അമ്മാടം അള്‍ത്താരസംഘം നേടി. അതിരൂപതാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 5 മോഡല്‍ യൂണിറ്റുകളില്‍ ഒരു മോഡല്‍ യൂണിറ്റായി അമ്മടം ഇടവക അള്‍ത്താരസംഘം തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ്‌ ഓള്‍ട്ടര്‍ ബോയ്‌ ആയി ആക്ടണ്‍ മാത്യൂസ്‌ തിരഞ്ഞെടുക്കപ്പെട്ടു.

അള്‍ത്താരസംഘത്തിനു ഇടവകയുടെ അനുമോദനങ്ങള്‍

07/08/2011

പുത്തന്‍ ഉണര്‍വ്വുമായ്‌ പുതിയ നേതൃത്വം...!

 അമ്മാടം, സെ. ആണ്റ്റണീസ്‌ പള്ളിയില്‍ 2011 2012-ലെ പുതിയ കൈക്കാരന്‍മാരായി  അരിമ്പൂര്‍ അന്തോണി മാത്യൂസ്‌,  ചിറമ്മല്‍ പുള്ളോക്കാരന്‍ മാത്യു ജോഷി,  തെക്കേക്കര താഴേക്കാടന്‍ പൊറിഞ്ചു ജോജു,  മംഗലം പൌലോസ്‌ ഷാണ്റ്റോ 
 എന്നിവര്‍ ചാര്‍ജ്ജെടുത്തു. ആഗസ്റ്റ്‌ 9 നു ഞായറാഴ്ച്ച രാവിലെ രണ്ടാമത്തെ വി. കുര്‍ബ്ബാനക്ക്‌ ശേഷം വികാരി ഫാ. ജോസഫ്‌ മുരിങ്ങാത്തേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഴയ കൈക്കാരന്‍മാരായിരുന്ന പെല്ലിശ്ശേരി പൊറിഞ്ചു വര്‍ഗ്ഗീസ്‌ , പെല്ലിശ്ശേരി ഔസേപ്പ്‌ വര്‍ഗ്ഗീസ്‌ , അരിമ്പൂര്‍ ആഗസ്തി ജോസഫ്‌ , അരിമ്പൂര്‍ വാഴപ്പറമ്പന്‍ ജോണി ലോറന്‍സ്‌  
എന്നിവര്‍ക്ക്‌ വികാരിയച്ചന്‍ നന്ദിപ്രകാശിപ്പിക്കുകയും ഇടവകയുടെ സ്നേഹോപകാരം നല്‍കുകയും ചെയ്തു.