ദേവാലായ കൂദാശ കർമ്മവർഷം 2014

18/01/2012

ഇടവകയില്‍ തിരുന്നാളിന് കൊടിയേറി

ഇന്നലെ വൈകീട്ട് 6 നു മോണ്‍. ജോര്‍ജ്ജ് എടക്കളതൂരിന്റെ നേതൃത്വത്തിലുള്ള വി. കുര്‍ബാനയ്ക്ക് ശേഷം, ഇടവകയില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിന് കൊടിയേറി.  25, 26, 27 തിയതികളിലാണ്  തിരുന്നാള്‍. തിരുന്നാള്‍ ദിവസം 10.30 am  നുള്ള ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജോര്‍ജ്ജ് കോമ്പാറ നേതൃത്വം നല്‍കും. ഫാ. റോയ് ജോസഫ് വടക്കന്‍ തിരുന്നാള്‍ സന്ദേശം നല്‍കും. 27 നു വൈകീട്ട് 7 മണിക്ക് തൃശൂര്‍ കലാസദന്റെ നേതൃത്വത്തില്‍ "ഗാനോത്സവ് 2012" ഉണ്ടായിരിക്കും. ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.


No comments:

Post a Comment