നമ്മുടെ ഇടവകയില്‍ ഡിസം. 9 മുതല്‍ 11 വരെ ദിവസങ്ങളില്‍ വൈകിട്ട് 5 മുതല്‍ 9.30 വരെ ബ്ര. സന്തോഷ് കരുമത്ര & ടിം നയിക്കുന്ന ബൈബിള്‍ കണ്‍വെന്ഷന്‍ നടത്തുന്നു. എല്ലാവര്ക്കും ഹൃദ്യമായ സ്വാഗതം.
28/11/2011
ക്രിസ്തുമസ് വരവായി...
ഉണ്ണിയേശുവിനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങനായി കുറച്ചു ആത്മീയ കുറുക്കുവഴികള്‍ .... Click Here..
മിഷന്‍ സണ്ടേ 2011 മത്സര വിജയികളെ പ്രഖ്യാപിച്ചു.
ഇടവകയില്‍ മിഷന്‍ സണ്ടേ യോടനുബന്ധിച്ചു നടത്തിയ മിഷന്‍ സണ്ടേ കളക്ഷന്‍ മത്സരത്തില്‍ സെ. തോമസ് യുണിറ്റ് ഒന്നാം സ്ഥാനവും സെ. മേരിസ് യുണിറ്റ് രണ്ടാം സ്ഥാനവും സെ. പിറ്റര്‍ യുണിറ്റ് മുന്നാം സ്ഥാനവും യഥാക്രമം കരസ്ഥമാക്കി. നവം. 27നു രണ്ടാമത്തെ കുര്‍ബാനയ്ക്ക് ശേഷം വികാരി ഫാ. ജോസഫ് മുരിങ്ങാതേരി സമനങ്ങള്‍ വിതരണം ചെയ്തു .
02/11/2011
സകല വിശുദ്ധരുടെയും സകല മരിച്ച വിശ്വാസികളുടെയും തിരുന്നാള്‍
സകല വിശുദ്ധരുടെയും, സകല മരിച്ച വിശ്വാസികളുടെയും തിരുന്നാള്‍ ഭംഗിയായി ആഘോഷിച്ചു .നവം.1 നു വൈകിട്ടു സിമിത്തേരിയില്‍ തിരി തെളിയിക്കലിനു വികാരി ഫാ. ജോസഫ് മുരിങ്ങാതേരി നേതൃത്വം നല്‍കി. നവം 2 നു കാലത്ത് വി. കുര്‍ബാനക്ക് ശേഷം വലിയ ഒപ്പിസും സിമിത്തേരി വെഞ്ചരിപ്പും ഉണ്ടായിരുന്നു.
01/11/2011
ജപമാലമാസ സമാപനാചരണം
ഒക്ടോ. 31നു ജപമാലമാസ സമാപനാചരണം ഭംഗിയായി നടത്തി. യുണിട്ടുകളില്‍ നിന്നുള്ള ജപമാലപ്രദക്ഷിനതിനു ശേഷം പള്ളിയില്‍ വച്ച് ആരാധനയും, ജപമാലയും തുടര്‍ന്നു ഫാ. ജോയ് ചിറ്റിലപ്പിള്ളി സന്ദേസവും നല്‍കി. തുടര്‍ന്നു മരിയന്‍ ടാബ്ലോയും പായസ വിതരണവും ഉണ്ടായിരുന്നു.
Subscribe to:
Posts (Atom)