ദേവാലായ കൂദാശ കർമ്മവർഷം 2014

26/05/2011

കഴിഞ്ഞു പോയ ഒരു ദുഃഖവെള്ളിയുടെ ഓര്‍മ്മയ്ക്ക്‌...

85 കിലോ തൂക്കമുള്ള കുരിശുമായി നമ്മുടെ ഇടവകയില്‍ നിന്നുമുള്ള ജോയ്സണ്‍ അഞ്ചാം വര്‍ഷവും തുടര്‍ച്ചയായി മലയാറ്റൂര്‍ മലകയറി... 
പീഢാസഹന മരണ ഉത്ഥാനരഹസ്യങ്ങളുടെ ഓര്‍മ പുതുക്കാനും, നോമ്പിണ്റ്റെ ആത്മീയ ഉണര്‍വിലേക്ക്‌ ഉയരുവാനും ഈ മാതൃക നമുക്കും പ്രചോദനമേകട്ടെ....
Photos

05/05/2011

അഭിനന്ദനങ്ങള്‍... !

 ACC (Advanced Catechism Course affiliated with Calicut University) -ല്‍ തൃശ്ശൂര്‍ അതിരൂപതയില്‍ ഒന്നാം റാങ്ക്‌ കരസ്ഥമാക്കിയ അമ്മാടം ഇടവകയിലെ  സെജെന്‍സി ജേക്കബ്ബിന്‌ ഇടവകയുടെ ഹൃദ്യമായ അഭിനന്ദനങ്ങള്‍... !

വൈദീകമന്ദിരം ആശീര്‍വദിച്ചു


മെയ്‌ ഒന്നിനു വി. അന്തോണീസിണ്റ്റെ ദര്‍ശന തിരുന്നളിനോടനുബന്ധിച്ച്‌ അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവ്‌ ആഘോഷമായ ദിവ്യബലിയര്‍പ്പിക്കുകയും തുടര്‍ന്ന് വൈദീകമന്ദിരം ആശീര്‍വദിക്കുകയും ചെയ്തു.

മദ്യസംസ്കാരം വേണ്ടേ... വേണ്ട

കോടന്നൂരുള്ള ത്രീ സ്റ്റാര്‍ ഹോട്ടലിന്‌ ബാര്‍ ലൈസന്‍സ്‌ നല്‍കരുതെന്നാവശ്യപ്പെട്ട്‌ കോടന്നൂര്‍ പൌരസമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്‌ പിന്തുണപ്രഖ്യാപിച്ച്‌ അമ്മാടം പള്ളി ഭക്തസംഘടനഏകോപനസമിതിയുടെ നേതൃത്വത്തില്‍ ബാറിനു മുന്നില്‍ ധറ്‍ണ്ണ നടത്തി.